വയനാട് ചേമ്പറിനു പുതിയ സാരഥികൾ
കൽപ്പറ്റ : വയനാട് ചേംബർ ഓഫ് കോമേഴ്‌സ് അടുത്ത രണ്ടു വര്ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജോണി പാറ്റാനിയാണ് പുതിയ പ്രസിഡന്റ്. മിൽട്ടൺ ഫ്രാൻസീസ് പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വീരേന്ദ്രകുമാറാണ് പുതിയ ട്രഷറർ . ഇ.പി.മോഹൻദാസ്, മോഹൻ ചന്ദ്രഗിരി എന്നിവർ പുതിയ വൈസ് പ്രെസിഡന്റുമാരാണ്. വർഗ്ഗീസ് കെ.ഐ ജോയിന്റ് സെക്രട്ടറിയായും ആയി തെരഞ്ഞെടുക്കപ്പെട്ടു.കൽപ്പറ്റയിൽ ചേർന്ന യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .
പുതിയ ബോർഡ് അംഗങ്ങളായി ഭാരവാഹികൾക്ക് പുറമെ അബ്ദുൽ മനാഫ്, ഡോക്ടർ സലിം അഡ്വക്കറ്റ് സാദിക്ക് നീലക്കണ്ടി , അഡ്വക്കറ്റ് റഷീദ് ,ജോസ് കപ്യാർമല , ഡോക്ടർ വി.ജെ സെബാസ്റ്റിയൻ ,എം.സി അബ്ദുൽ റഹ്മാൻ, ലൈസ രഘു , ജ്യോതിപ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.
2022 മാർച്ച് മാസത്തിൽ വയനാട്ടിൽ വെച്ച് നടത്തുന്ന മൂന്ന് അന്തർദേശിയ ഇവെന്റുകൾ വിജയകരമാക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. സഹ്യാദ്രി 2022 എന്ന് പേരിട്ട ഇവെന്റുകളുടെ നടത്തിപ്പിന്ന് ചേംബർ ജനറൽ സെക്രട്ടറി കൂടിയായ മിൽട്ടൺ ഫ്രാൻസിസിനെ സി.ഇ.ഓ ആയും യോഗം തിരഞ്ഞെടുത്തു. വെസ്റ്റേൺ ഗാട്ട്സ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഇന്റർനാഷ്ണൽ എക്സ്പോ , വെസ്റ്റേൺ ഗാട്സ് കോൺക്ലേവ് എന്നീ മൂന്നു അന്തർദേശീയ ഇവന്റുകളാണ് മാർച്ച് അഞ്ചു മുതൽ 13 വരെ വയനാട്ടിൽ സംഘടിപ്പിക്കുന്നത്.
Leave a Reply