September 24, 2026

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ് : സമ്മാനം വാരിക്കൂട്ടി സൈൻ കാമ്പസ്

0
IMG_20211028_080831.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൂളിവയൽ : വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സമ്മാനങ്ങൾ വാരിക്കൂട്ടി സൈൻ ഐ എ എഫ് എസ് വിദ്യാർഥികൾ.
ഒമ്പത് വിദ്യാർഥികൾ സംസ്ഥാന തലത്തിലേക്ക് അർഹത നേടി.
സബ് ജൂനിയർ വിഭാഗത്തിൽ സൈൻ കാമ്പസ് ജില്ലാ റണ്ണർ അപ്പ് ആയി.
ആറ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നാല് വിഭാഗത്തിൽ രണ്ടാം സ്ഥാനവും 3 വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് സൈൻ ഐ എ എഫ് എസ് റണ്ണേഴ്സ് അപ്പ് ആയത്. കായികാധ്യാപകൻ ഷാജഹാൻ ആണ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.
90കിലോ കേഡറ്റ് വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും മുഹമ്മദ് യാസീൻ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ , സബ് ജൂനിയർ 66 കിലോ വിഭാഗത്തിൽ അമാൻ, 55 കിലോ വിഭാഗത്തിൽ മിഷാൽ, 35 കിലോ വിഭാഗത്തിൽ ഇഹ്സാൻ എന്നിവരും, കേഡറ്റ് 55 കിലോ വിഭാഗത്തിൽ മുഹമ്മദ് അലിയും ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സബ് ജൂനിയർ 60 കിലോ വിഭാഗത്തിൽ മുഹമ്മദ് ബിൻ അഹ്മദ് ബഷീറും 66 കിലോ പ്ലസ് വിഭാഗത്തിൽ മുഹമ്മദ് ഹാദിയും, കേഡറ്റ് 73 കിലോ വിഭാഗത്തിൽ സഹദ് അബ്ദുള്ളയും 66 കിലോ വിഭാഗത്തിൽ അമൽ മഹ്മൂദും ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ് ജൂനിയർ 50 കിലോ വിഭാഗത്തിൽ അൻശാദ്, അണ്ടർ 60 കിലോ വിഭാഗത്തിൽ മുഹമ്മദ് ശഫിൻ, അണ്ടർ 55 കിലോ വിഭാഗത്തിൽ അൽ റയാൻ എന്നിവർ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *