September 24, 2026

ആടുകളെ വിതരണം ചെയ്തു

0
IMG-20211028-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നഗരസഭ സി ഡി എസ് വിഭാഗം പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പട്ടിക വര്‍ഗ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജൈന ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. എ പി മുസ്തഫ, അഡ്വ. ടി ജെ ഐസക്, സി കെ ശിവരാമന്‍, സരോജിനി, കൗണ്‍സിലര്‍മാരായ രാജാറാണി, നിജിത, ശ്വാമള, ആയിഷ, സാജിത മജീദ്, പുഷ്പ, അബ്ദുള്ള, കമറുദീന്‍, ശ്രീജ, ഷരീഫ, റഹിയാനത്ത്, വിനോദ്കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ സഫിയ അസീസ് സ്വാഗതം പറഞ്ഞു. ചാര്‍ജ് ഓഫീസര്‍ പി ജി ഷാരിഷ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *