June 25, 2026

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവ് കടത്തിയ വാഹനം പരിശോധനക്കിടെ കടന്നു കളഞ്ഞു

0
IMG_20211030_215909.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ:ഇന്ന് രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽഎക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ് എ ആറിന്റെ നേതൃത്വത്തിലുള്ള പാർട്ടി വാഹന പരിശോധന നടത്തി വരവേ,  ഉദ്ദേശം 8.50 ഓടെ ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക്‌ വന്ന  KL 56 V 6087 റെജി. നമ്പറിൽ ഉള്ള  ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാർ തടഞ്ഞു നിർത്തി പരിശോധനക്കിടയിൽ
പ്രതികൾ കാറോടിച്ച് കടന്നു കളഞ്ഞു.
 കാറിൽ നിന്നും 2.150കിലോ  കഞ്ചാവ്‌ കണ്ടെടുത്തു. കാർ പരിശോധനക്കിടെ ,യാത്രക്കാരായി വാഹനത്തിൽ ഉണ്ടായിരുന്ന പുരുഷനും സ്ത്രീയും കാർ അതിവേഗത്തിൽ ഓടിച്ചു രക്ഷപെട്ടു,  ഈ സമയത്ത് സി ഐ  യും പി ഒ  യും ബൈക്കിൽ  കാറിനെ പിന്തുടർന്നെങ്കിലും, കണ്ടു പിടിക്കാനോ,   യാത്രക്കാരെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല.    കണ്ടെടുത്ത തൊണ്ടിമുതൽ, കേസ് രേഖകൾ തയ്യാറാക്കി ബത്തേരി റേഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ ഏല്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *