August 7, 2026

അപ്പപ്പാറ കുടുംബആരോഗ്യ കേന്ദ്രത്തിലെ സമരം;സിപിഎം -ഡിവൈഎഫ് ഐ സമരം കണ്ണിൽ പൊടിയിടൽ നാടകം-യൂത്ത് കോൺഗ്രസ്

0
IMG_20211031_114423.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി :കഴിഞ്ഞ ദിവസം അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാ എന്ന് പറഞ്ഞുകൊണ്ട് ഭരണപക്ഷകരായ സിപിഎം -ഡിവൈഎഫ്ഐ നടത്തിയ സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, ഭരണ വൈകല്യം മറച്ചു വെക്കാനുമാണെന്ന് തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. മുന്പും സമാന സാഹചര്യം ഉണ്ടായപ്പോൾ യൂത്ത് കോൺഗ്രസ്‌ ആ വിഷയം ഏറ്റെടുത്തു സമരം ആരംഭിച്ചപ്പോൾ ഡോക്ടറേ നിയമിച്ചു എന്ന് വീമ്പടിച്ചു നടന്നിട്ട് ഇതേവരെ വിഷയത്തിന് പരിഹാരം കാണാതെ ഇപ്പൊ സമരം നടത്തിപൊതു സമൂഹത്തിൽ അപഹാസ്യരാവുകയാണ്‌ സിപിഎമ്മും -ഡി വൈ എഫ് ഐ ഉം.യുഡിഫ് ഭരിക്കുന്ന സമയത്ത് 24മണിക്കൂറും സേവനം നൽകികൊണ്ടിരുന്ന ഈ ആശുപത്രിയിൽ വടക്കെ വയനാട് എം ൽ എ യുടെ സ്വന്തം പഞ്ചായത്ത്‌ ആയിട്ട് പോലും ആവിശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ നടത്തുന്ന ഈ സമരം ജനങ്ങളെ വിഡ്ഢികലാക്കാനാണ്.ആടിനെ പട്ടിയാക്കി.. പട്ടിയെ പേപ്പട്ടിയാകി തല്ലികൊല്ലുന്ന ഏർപ്പാട് തിരുനെല്ലിയിൽ വിലപ്പോവില്ലെന്നും, തിരുനെല്ലിയിലെ ജനങ്ങൾ പ്രേബുദ്ദരാണെന്നും എല്ലാം തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം പ്രസിഡന്റ്‌ അജ്നാസ് പിലാക്കണ്ടി ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ അരണപ്പാറ ഉൽഘടനം ചെയ്തു. സഞ്ജയ്‌ കൃഷ്ണ, റഹീഷ് ടി എ, അനുശ്രീ വി എസ്, ബിന്ദു ബാലകൃഷ്ണൻ, ഹസ്സൻ കൈക്കുളം, ബൈജു പനവല്ലി,ശിഹാബ് തോൽപ്പെട്ടി, യുസുഫ് കാവുങ്ങൽ, വിനോദ്. എ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *