May 7, 2024

ഗോത്ര ദീപം ഗ്രന്ഥാലയത്തിൽ ക്ലൈ മറ്റ് കഫേ സംഘടിപ്പിച്ചു

0
Img 20211031 123040.jpg
ഗോത്ര ദീപം ഗ്രന്ഥാലയത്തിൽ വെച്ച്   ക്ലൈ മറ്റ് കഫേ  സംഘടിപ്പിച്ചു. കെ ആർ പ്രദീഷ് അമുഖം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി നിഷ എം എ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സ്നേഹിയായ ഡോ.എസ് ശാന്തി മുഖ്യ പ്രഭാഷണം നടത്തി. മാറുന്ന കാലവസ്ഥയിൽ മനുഷ്യൻ്റെ നിലനിൽപ്പ്  ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കും എന്നും അത് മനുഷ്യൻ്റെ ഇടപ്പെടലുകൾ കൊണ്ട് സംഭവിക്കുന്നതാണ് എന്നും .. ബോധപൂർവ്വം മനുഷ്യൻ ഇടപ്പെടില്ല എങ്കിൽ മനുഷ്യവംശം ഭൂമിയിൽ നിന്ന് ഇല്ല താകും എന്നും പറഞ്ഞു. തുടർന്ന് കർഷക ശാസ്ത്രഞ്ജനായ  എ ബാലകൃഷ്ണൻ കാർഷിക മേഖലയുടെ പ്രതിസന്ധികളെ കുറിച്ച് വിശദമായി സംസാരിച്ചു. കാലവസ്ഥ മാറ്റം കാർഷിക നാശത്തിനു കാരണമാകും. തുടർന്ന്  ദിലീപ് കുമാർ രജേഷ് കുമാർ,നീതു വിൻസൻ്റ്, ആര്യ ദേവ ചന്ദ്രൻ , അനുഷ്മ പി.വി, അനുശീ, പ്രജിത സി. എന്നിവർ ചർച്ചയിൽ  ഇടപ്പെട്ടു സംസാരിച്ചു. തുടർന്ന് ഭരണ സമിതി അംഗം  മീനാക്ഷി ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. പരിപ്പ് വടയും കട്ടൻ ചായയും  ചർച്ചയ്‌ക്ക് ഉൻമേഷം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *