October 18, 2026

സൈമൾടേനിയസ്’ ചെസ്സ് പ്രദർശന മത്സരം

0
IMG_20220801_153927.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:44-ാമത് ചെസ്സ് ഒളിബ്യാഡിന്റെ ഭാഗമായി ചെസ്സ് അസോസിയേഷൻ ഓഫ് വയനാടിന്റെ നേതൃത്വത്തിൽ 'സൈമൾടേനിയസ്' ചെസ്സ് പ്രദർശന മത്സരം സുൽത്താൻ ബത്തേരി ഐഡിയൽ സ്നേഹഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളുമായി ചേർന്ന് സംഘടിപ്പിച്ചു. ഇന്റർനാഷണൽ ചെസ് താരംഅലക്സ് തോമസ് വിവിധ സ്കൂളുകളിൽ നിന്നുള്ള 30 കളിക്കാരുമായി ഏറ്റുമുട്ടി. എല്ലാവരോടും വിജയിച്ചു. ഷമീർ ഗസാലി (പ്രൻസിപ്പൽ ഐഡിയൽ സ്നേഹഗിരി സ്കൂൾ) അധ്യക്ഷത വഹിച്ചു. .നഗരസഭ ചെയർമാൻ
ടി.കെ. രമേഷ് ഉൽഘാടനം ചെയ്തു. ടോം ജോസ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) മുഖ്യ അഥിതിയായിരുന്നു, . എം. ആർ. മംഗളൻ (ട്രഷറർ ചെസ്സ് അസോസിയേഷൻ ഓഫ് വയനാട്) ശ് കൽപ്പന ബിജു (നാ ഷണൽ ആർബിറ്റർ) . പ്രജിൽ, ശ്രുതി (ഐഡിയൽ സ്നേഹഗിരി സ്കൂൾ) എന്നിവർ ആശംസകളർപ്പിച്ചു. 
ചട ങ്ങിൽ ഗലീലിയോ ജോർജ്ജ് (സെക്രട്ടറി ചെസ് അസോസിയേഷൻ ഓഫ് വയനാട്) സ്വാഗതം ആശംസിച്ചു
 അലീന (ഐഡിയൽ സ്നേഹഗിരി സ്കൂൾ) നന്ദി പ്രകാശിപ്പിച്ചു. കുട്ടികൾക്ക് പ്രോത്സാഹനമായി മെഡലുകൾ വിതരണം ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *