August 6, 2026

മാരക മയക്കുമരുന്നായ എം. ഡി.എം.എയുമായി യുവതിയെ പിടികൂടി

0
IMG-20220802-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയില്‍ നിന്നും അതിമാരക മയക്കുമരുന്നായ 5.55 ഗ്രാം എം. ഡി.എം.എ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മേപ്പാടിനെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ റഹീന (27) അറസ്റ്റിലായി. ബീനാച്ചിയില്‍ സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പാര്‍ട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് നിന്ന് മൈസൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അജീഷ്.ടി.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍. പി.എന്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍.പി. എന്‍, ബാലചന്ദ്രന്‍.കെ. കെ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *