October 15, 2026

ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

0
IMG-20220802-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നതും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതുമായ എല്ലാ കുടുംബങ്ങളെയും ഇന്ന് (ചൊവ്വ) വൈകീട്ട് 6 മണിയ്ക്കകം ബന്ധുവീടുകളിലേക്കോ ദുരിതാശ്വസ ക്യാമ്പുകളിലേക്കോ മാറ്റിപാര്‍പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീത തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസ്, റവന്യൂ, തൊഴില്‍, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമായ സഹായം നല്‍കണം. രാത്രി 7 നകം തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *