September 22, 2026

സ്നേഹ ഭവനം: തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

0
IMG-20220803-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവന പദ്ധതിയുടെ ഭാഗമായുള്ള വൈത്തിരി ഉപജില്ലയിലെ വിദ്യാർഥിയുടെ കുടുംബത്തിനുള്ള ഭവനനിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം കൽപ്പറ്റ നിയോജക മണ്ഡലം . ടി.സിദ്ദീഖ്, എം.എൽ. എ . നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടൻ അധ്യക്ഷത വഹിച്ചു. സ്നേഹ ഭവനം കൺവീനർ ,പി വി മൊയ്തു മാസ്റ്റർ സ്വാഗതം പറഞ്ഞു. ഷൈനി മൈക്കിൾ, നീലിക്കണ്ടി സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്തുകളിലെ വാർഡ് മെമ്പർമാർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർമാർ തുടങ്ങിയവർ പങ്കെടുത്തു. മുട്ടിൽ പഞ്ചായത്തിലെ പതിനാലാം വാർഡിലെ എടത്തറ വയൽ പ്രദേശത്താണ് ഭവന പദ്ധതി തയ്യാറാക്കുന്നത്.ഈ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ അധ്യാപകരും വിദ്യാർഥികളും പങ്കാളികളാകും. വൈത്തിരി അസോസിയേഷൻ ലോക്കൽ സെക്രട്ടറി കെ അബ്ദുൽ അസീസ് ചടങ്ങിന് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *