April 25, 2026

മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

0
IMG-20220803-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുഞ്ച വയൽ കുറുമ കോളനിയിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചും, മുലയൂട്ടലിലൂടെ കുഞ്ഞുങ്ങളിൽ കൈ വരുന്ന രോഗപ്രതിരോധ ശേഷിയെക്കുറിച്ചും,
മുലയൂട്ടുന്ന അമ്മമാർക്ക് കൈവരുന്ന ബ്രെസ്റ്റ് കാൻസർ, അണ്ഡാശയ കാൻസർ പരിരക്ഷയെക്കുറിച്ചും, മുലപ്പാൽ വർധിപ്പിക്കുന്ന ഔഷധ സസ്യങ്ങളെക്കുറിച്ചും വെളുത്തുള്ളിപ്പാൽ,ഉലുവ കഞ്ഞി,സുറാ മീൻ പുട്ട്, ജീരക കഞ്ഞി, കല്യാണ മുരിങ്ങ അട,മുരിങ്ങക്കീര സൂപ്പ്, ഉഴുന്ന് കളി തുടങ്ങിയ മുലപ്പാൽ വർധിപ്പിക്കുന്ന സിദ്ധ ആരോഗ്യ പാചകങ്ങളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.
സുർജിത്ത്, ആശ തുടങ്ങിയവർ നേതൃത്വം നൽകി.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *