July 16, 2026

ടിപ്പർ വൈദ്യുതി ലൈനിൽ തട്ടി ഡ്രൈവർ മരിച്ചു.

0
IMG_20220804_121848.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം: ടിപ്പറിൻ്റെ ടിപ്പ് (കാരിയർ ) വൈദ്യുതി ലൈനിൽ തട്ടി ഡ്രൈവർ മരിച്ചു.മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍  ജബ്ബാറി (41) നാണ് ദാരുണാന്ത്യം സംഭവിച്ചത്.
തൊണ്ടർ നാട് വാളാം തോട് ക്രഷറിൽ  കാരിയർപൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.  താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കവെ ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.തുടര്‍ന്ന്  മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *