August 6, 2026

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നോബി ആഗസ്റ്റ്യന് യാത്രയയപ്പ് നല്‍കി

0
IMG-20220804-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം എടവക പഞ്ചായത്ത് അഞ്ചാം വാര്‍ഡിന്റെ ചുമതലയില്‍ നിന്നും സ്ഥലം മാറി പോകുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നോബി ആഗസ്റ്റ്യന് ഗ്രാമസഭയില്‍ വെച്ച് വികസന സമിതി യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് എ.ബി പ്രദീപ് മാസ്റ്റര്‍ ഉപഹാരം കൈമാറി. തോട്ടത്തില്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത്, മെമ്പര്‍മാരായ എം.പി വല്‍സന്‍., ബാബുരാജ്, മിനിതുളസീധരന്‍, ഗിരിജാ സുധാകരന്‍, എല്‍സമ്മ ടീച്ചര്‍, ഗിരിജ ടീച്ചര്‍, ജേക്കബ് കാക്കോളി, അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *