July 16, 2026

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

0
IMG-20220805-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: പതിനാറ് കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസില്‍ (19)ആണ് പിടിയിലായത്.രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് കുട്ടിയെ തിരികെ ടൗണിൽ കൊണ്ടുവിടാൻ എത്തിയത്.തിരുനെല്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ
പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യൽ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉൾപ്പെടുത്തി കേസെടുത്തു. ഇയ്യാളെ ഉടൻ കോടതിയില്‍ ഹാജരാക്കും.എക്‌സൈസ് മുൻപ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് പിടിയായ റാസില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *