March 29, 2024

ബാണാസുര സാഗറില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു; ആശങ്ക വേണ്ടന്ന് അധികൃതർ

0
Img 20220805 Wa00392.jpg
പടിഞ്ഞാറത്തറ:ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്. എന്നാൽ ഇപ്പോൾ സംഭരണി തുടർന്ന് വിടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഓറഞ്ച്, റെഡ് ലെവലുകൾ കഴിഞ്ഞാൽ മാത്രമെ നിർദ്ദേശാനുസരണം ഷട്ടറുകൾ തുറക്കുകയുള്ളൂ. നിലവിൽ കക്കയത്തേക്ക് വെള്ളം കടത്തിവിടുന്നുണ്ട്. പെട്ടന്ന്ഡാം നിറയുമെന്ന ആശങ്ക വേണ്ടന്നും അധികൃതർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *