September 20, 2026

വാഴത്തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ

0
IMG-20220805-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതിയിടം : എടവക അംബേദ്കര്‍ പുതിയിടത്ത് വയലിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലെ നീര്‍ച്ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിടം ചേമ്പിലോട് കോളനിയിലെ വത്സലയുടെ മകന്‍ വിജേഷ് (31) ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലെ നീര്‍ച്ചാലില്‍ വീണു കിടക്കുകയായിരുന്ന വിജേഷിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മരണം സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മദ്യലഹരിയില്‍ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം മനസ്സിലാകൂ. അഭിജിത്ത് ഏക സഹോദരനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *