June 6, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

0
IMG-20220805-WA00382.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ :ജനശക്തി ഗ്രന്ഥശാല തൃക്കൈപ്പറ്റയിൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് വാർഡുമെമ്പർ ശ്രീജു ഉദ്ഘാടനം ചെയ്തു, ഗ്രന്ഥശാല പ്രസിഡൻറ് എൻ കെ ഗോപി അധ്യക്ഷത വഹിച്ചു, സെക്രട്ടറി വർഗീസ് പി എ സ്വാഗതം പറഞ്ഞു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം 
 എ കെ മത്തായി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അച്യുതൻ സമ്മാനദാനം നടത്തി. തൃക്കൈപ്പറ്റ സ്കൂൾ അധ്യാപിക രേഷ്മ ടീച്ചർ, പിടിഎ അംഗം അനൂപ്, ബാബുരാജ് എം ആർ എന്നിവർ ആശംസകൾ അറിയിച്ചു, ലൈബ്രേറിയൻ സുധാ ഹരീഷ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *