IMG-20220805-WA00482.jpg

മാനന്തവാടി പ്രസ്സ് ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു


AdAdAd

മാനന്തവാടി: സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി മാനന്തവാടി പ്രസ്സ്്ക്ലബിന്റെ 2021 ലെ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും ടെലിവിഷനിലെയും ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക വാര്‍ത്തകൾക്കാണ് 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് നല്‍കുന്നത്.2021 ആഗസ്ത് 1മുതല്‍ 2022 ജൂലൈ 31 വരെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പരിഗണിക്കുന്നത്.എന്‍ട്രികള്‍ ആഗസ്ത് 20 നകം ലഭിച്ചിരിക്കണം.എന്‍ട്രികള്‍ അച്ചടിമാധ്യമങ്ങളിലെ വാര്‍ത്തകള്‍ pressclubmndy@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ടെലിവിഷന്‍ വാര്‍ത്തകള്‍ 7561889689,9447373637 എന്നവയിലേതെങ്കിലും നമ്പറിലെ ടെലിഗ്രാം ആപ്പിലും ആഗസ്ത് 25 ന് മുമ്പായി ലഭിക്കണം.മേല്‍ തിയ്യതിക്കുള്ളില്‍ പ്രസ്‌ക്ലബ്ബ് ഓഫീസില്‍ നേരിട്ടും എത്തിക്കാവുന്നതാണ്.കവറിന് പുറത്ത് ഏത് അവാര്‍ഡിനുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം. യോഗ്യമായ എന്‍ട്രികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് നല്‍കാതിരിക്കാനും ജൂറിക്ക് അധികാരമുണ്ടായിരിക്കുമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികളായ കെ.എസ്.സജയൻ അശോകൻ ഒഴക്കോടി, കെ.എം.ഷിനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.