April 24, 2024

മുത്തങ്ങ കാനന യാത്രക്ക് വനം വകുപ്പ് ബസുകൾ റെഡി.

0
Img 20220806 092125.jpg
 സുൽത്താൻ ബത്തേരി: വയനാടിൻ്റെ വന്യ സൗന്ദര്യമായ മുത്തങ്ങ കാടിൻ്റെ സൗന്ദര്യം ബസിലിരുന്ന് ആസ്വദിക്കാം. സഞ്ചാരികൾക്ക് നവ്യാനുഭവം തീർക്കാൻ രണ്ട് പുതിയ ബസുകൾ വനം വകുപ്പ് മുത്തങ്ങയിലെത്തിച്ചു.ഒരു ബസിൽ 22 യാത്രക്കാർക്ക് കയറാം. മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ 15 കിലോമീറ്റർ ആസ്വദിക്കാം. നിലവിലെ ടാക്സി ജീപ്പുകൾ മഴക്കാലത്ത് വനയാത്രക്ക് സ്വകാര്യമല്ല. ഇതിന് കൂടി പരിഹാരമാകും.
 രാവിലെയും വൈകിട്ടും രണ്ടു വീതം സർവീസുകൾ ഓരോ ബസിനും നടത്തുക.. നിലവിൽ ത്തങ്ങ ടാക്സി കോ– ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള ജീപ്പുകളാണ് സഫാരി നടത്തിക്കൊണ്ടിരിക്കുന്നത്. മുപ്പതോളം ജീപ്പുകളാണു മുത്തങ്ങയിലുള്ളത്.
ബസുകൾ വരുന്നതോടെ തങ്ങളുടെ തൊഴിൽ ഇല്ലാതാകുമെന്നാണ് ജീപ്പ് ഡ്രൈവർമാരുടെ പരാതി. പകരം തൊഴിൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുതവണ ജീപ്പ് ഡ്രൈവർമാരുമായി ചർച്ച നടത്തി. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ഒരു വട്ടം കൂടി ചർച്ച നടത്തിയ ശേഷം ബസുകൾ ഓടിച്ചു തുടങ്ങാനാണു തീരുമാനം. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണു മുത്തങ്ങയിലെ സഫാരി സമയം. ബസുകൾ ആരംഭിക്കുന്നതോടെ കുറച്ച് കൂടെ സേഫ് ജേണി  എന്നും സഞ്ചാരികൾക്ക് ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *