November 8, 2026

കെ.എസ്.എസ്.പി.എ വനിത ഫോറം വയനാട് ജില്ലാ സമ്മേളനം നടത്തി

0
IMG-20220806-WA00262.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിത ഫോറം വയനാട് ജില്ലാ സമ്മേളനം പനമരം വിജയ അക്കാദമി ഹാളിൽ വെച്ച് ചേർന്നു. എല്ലാ പ്രസ്ഥാനങ്ങളിലും വനിതകളുടെ പ്രാതിനിധ്യം സുപ്രധാനമാണെന്ന് വിളിച്ചറിയിക്കുന്നതിൻ്റെ തെളിവായി കെ.എസ്.എസ്.പി.എ വനിത പ്രതിനിധി സമ്മേളനത്തിൽ വനിതകളുടെ പ്രാതിനിധ്യം മാറിയെന്നും, ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നിലപാടുകളും, പെൻഷൻകാരോടുള്ള സർക്കാരിൻ്റെ അവഗണനക്കെതിരെ പ്രതികരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡണ്ട് നസീം ബി.വി ഉദ്ഘാടനം ചെയ്യ്തു കൊണ്ട് സംസാരിച്ചു.
യോഗത്തിൽ കേരള മാസ്റ്റേഴ്സ് അത് ലറ്റിൽ ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവായ ഉദ്ഘാടക നസീം ബീവിയെയും, കണ്ണൂർ സർവ്വകലാശാല തലത്തിൽ എം.എസ്.സി. സുവോളജിയിൽ മൂന്നാം റാങ്ക് നേടിയ കുമാരി റോസ് മേരിയെയും, ലെനിൻ ഇറാനി സ്മാരക കവിതാ പുരസ്ക്കാരം, സുഹ്റ പടിപ്പുര അനുസ്മരണ കവിതാ പുരസ്കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക കവിതാ പുരസ്കാരം എന്നിവ നേടിയ പയ്യം പള്ളി സെൻ്റ് കാതറൈൻസ് എച്ച്.എസ്.എസ്.അധ്യാപികയായ സ്റ്റെലമാത്യു എന്നിവരെ യോഗത്തിൽ ആദരിച്ചു. പനമരം സി.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടറായ ജോസി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ശേഷം സംഘടനാ ചർച്ചയും നടന്നു. എസ്.എസ്.പി.എ.വനിത ഫോറം വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജയമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ വയനാട് ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം മൈമൂന റഹ്മാൻ ജില്ലാ സെക്രട്ടറി രാമനുണ്ണി, ഗ്രേയ്സി ടീച്ചർ, ഓമന ടീച്ചർ, വേണു ഗോപാൽ എം.കീഴ്ശ്ശേരി, ടി.ഒ.റെയ്മൺ, ശകുന്തള ഷൺമുഖൻ, സിസിലി ഫ്രാൻസീസ്, ഇ.ടി.സെബാസ്റ്റ്യൻ മാസ്റ്റർ, കാർമ്മൽ ടീച്ചർ, ഡെയ്സി മാത്യൂ ടീച്ചർ, വന ജാക്ഷി ടീച്ചർ, ചന്ദ്രിക രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *