October 15, 2026

ശിശു വികസന ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG-20220807-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സംയോജിത ശിശു വികസന പദ്ധതി ഓഫീസ് മുള്ളൻകൊല്ലി സെന്റ്മേരിസ് ചർച്ച് പഞ്ചായത്തിന് വിട്ടു നൽകിയ സൊസൈറ്റി കവലയിലുള്ള ഓഫീസ് സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ വയനാട് ജില്ലയിൽ ആദ്യത്തെ സംയോജിത ശിശു വികസന പദ്ധതി ഓഫീസ് കെട്ടിടമുള്ള ആദ്യത്തെ പഞ്ചായത്തായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്.ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ക്ഷേകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്റ മുനീർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി കെ ജോസ്, ജനപ്രതിനിധികളായ ഷിനു കച്ചിറയിൽ,കെ കെ ചന്ദ്രബാബു, കലേഷ് പി എസ്, ജോസ് നെല്ലേടം, മോളി ആകാന്തിരിയിൽ, അമ്മിണി സന്തോഷ്, ജെസ്സി സെബാസ്റ്റ്യൻ, പുഷ്പവല്ലി നാരായണൻ, സുധാ നാടരാജൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. എം. അബ്ദുള്ള. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തദ്ദേയൂസ്സ്, ഐ. സി. ഡി. എസ് സൂപ്പർവൈസർ ശരണ്യ എം രാജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസഫ്, ബഡ്സ്, സ്കൂൾ ടീച്ചർ സ്മിജ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *