July 17, 2026

ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

0
IMG-20220807-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം.എല്‍ എ മാരായ ടി. സിദ്ധിഖ്, ഒ.ആര്‍.കേളു എന്നിവര്‍ കരാറുകാരെ ആദരിക്കുകയും ,എസ്.എസ്.എൽ.സി , പ്ലസ് ടു , വിദ്യാര്‍ത്ഥികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര മെമന്റോ നല്‍കി ആദരിച്ചു. വര്‍ക്കിങ്ങ് പ്രസിഡന്റ് എ.കെ ഷാജഹാന്‍, സംസ്ഥാന സെക്രട്ടറി സജി മാത്യു.എം.സി.മുഹമ്മദലി, കെ.എം കുര്യാക്കോസ്, ജില്ലാ സെക്രട്ടറി എം.പി സണ്ണി, അനില്‍കുമാര്‍, ജോസഫ് കാട്ടുപ്പാറ, പി.കെ അയൂബ് എന്നിവര്‍ പ്രസംഗിച്ചു.കേരളത്തിലെ കരാറുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാക്കുകയും 5 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഇ  ടെന്റർ  ല്‍ നിന്നും ഒഴിവാക്കുവാനും വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതു കൊണ്ട് മറ്റ് ജില്ലകളില്‍ നിന്നുള്ള മെറ്റീരിയല്‍സ് ആണ് വയനാട്ടില്‍ ഉപയോഗിച്ചു വരുന്നത് .വയനാട് ജില്ലയില്‍ ക്വാറികള്‍ തുടങ്ങുന്നതിന് പെര്‍മിറ്റ് കൊടുക്കാന്‍ പറ്റുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *