April 26, 2024

ഗോത്രകലാകാരന്മാരെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തി വ്യത്യസ്ഥനായ ജോർജ് കോര

0
Img 20220810 Wa00262.jpg
മീനങ്ങാടി: വയനാട്ടിലെ ഗോത്രവിഭാഗ കലാകാരന്മാരെ സംഗീത ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി ജോർജ് കോര വ്യത്യസ്ഥനാവുന്നു. പാടുവാനോ ആടുവാനൊ ഒരുചെറിയ കഴിവുണ്ടങ്കിൽ അവരെ കണ്ടത്തുകയും സ്വന്തം സ്റ്റുഡിയോയിൽ എത്തിച്ച് പാട്ടുകൾ റെക്കോഡ് ചെയ്ത് വീഡിയോ ആൽബമാക്കിയ ശേഷമെ ജോർജ് വിശ്രമിക്കുകയുള്ളൂ. എൽസ മീഡിയ ക്രിയേഷൻ എന്ന യൂടൂബ് വഴിയും ഫേസ് ബുക്ക് വഴിയും വയനാടൻ ഗോത്രകലാകാരന്മാരുടെ സംഗീതവും താളവും പുറം ലോകത്തേക്ക് എത്തിക്കും.
ഗോത്ര സംഗീതവും താളവും സമന്വയിപ്പിച്ച് കൊണ്ട് ,വയനാട്ടിലെ ഗോത്ര സംഗീതത്തിന് പ്രാധാന്യം നൽകിയാണ് എൽസാ മീഡിയയിലൂടെ ജോർജ് കോര ജൈത്രയാത്ര തുടരുന്നത്..
വയനാട് ജില്ലയിലെ, പൂതാടി കോട്ടവയലിൽ കല്ലുവെട്ടി കുഴിയിൽ കോര ഏലിയാമ്മ ദമ്പതികളുടെ മകനായി 1974 മെയ് 23 ന് ജോർജ് കോരയുടെ ജനനം .
  പിതാവ് കഥാ പ്രസംഗം എഴുതുകയും, ജേഷ്ഠനെ കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നത് കണ്ടാണ് ജോർജ് കോര വളർന്നത്.
അമ്മ ഗാനങ്ങൾ ആലപിക്കുന്നതും കുഞ്ഞു പ്രായത്തിൽ തന്നെ ജോർജിന്റെ മനസ്സിൽ പതിഞ്ഞിരുന്നു.
ഇങ്ങനെ ചെറുപ്പത്തിൽ കുടുംബത്തിൽ നിന്നും ലഭിച്ച കലാപാരമ്പര്യമാണ് സംഗീത സംവിധാന രംഗത്തേക്ക് ജോർജ്ജ് കോരയെ മുന്നോട്ട് നയിച്ച ഫ്ലാഷ് ബാക്ക്.
 ഒന്നാം ക്ലാസ്സ്‌ മുതൽ പൂതാടി ഗവ: സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ നാലാം ക്ലാസ്സ് മുതൽ സ്റ്റേജിൽ ജോർജ് കോര പ്രോഗ്രാമിൽ പാട്ടും,മിമിക്രിയും, ടാബ്‌ളോയുമൊക്കെ അവതരിപ്പിച്ച് അരങ്ങിലാടി.
 ആ കാലയളവിൽ അദ്ധ്യാപകർ കൊടുത്ത പ്രോത്സാഹനം ഭാവിയിൽ സംഗീത രംഗത്തേക്കുള്ള ചവിട്ടുപടികളായിരുന്നുവെ ന്ന് ജോർജ് കോര അനുസ്മരിക്കുന്നു .
 പൂതാടി ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ പഠന വേളയിൽ തനിയെ സംവിധാനം ചെയ്തു ടാബ്ലോ അവതരിപ്പിച്ചു .സംഗീത രംഗത്തും 
സജീവമായിരുന്നു.
 പത്താം ക്ലാസ്സ്‌ പഠന ശേഷം മാനന്തവാടി ഇഗ് നേഷ്യസ് മാസ്റ്ററുടെയ ടുത്ത് നിന്ന് ഓടക്കുഴൽ അഭ്യസിച്ചു.
ദ്വാരക ഐ. ടി. സി യിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറിംങ്ങ് വിദ്യാഭ്യാസ വേളയിൽ ഗാനമേള ടീമിന്റെ കൂടെ കലാ രംഗത്തേക്ക് പ്രവേശിച്ചു .
2008- ൽ ആദ്യമായി കവിത ആലപിക്കാൻ കോഴിക്കോട് രാജശ്രീ സ്റ്റുഡിയോയിൽ പോയെ ങ്കിലും റെക്കോർഡിങ് വേളയിൽ വന്ന താമസം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഒരു സുഹൃത്ത് എഴുതിയ ഗാനത്തിന് സംഗീതം നൽകിയതോടെ ജോർജ് കോര സംഗീതത്തിൽ സംവിധാനത്തിലേക്ക് ചുവടുവെക്കുക യായിരുന്നു.
എത്സാ മീഡിയ ട്രൈബൽ എന്ന മ്യൂസിക് ബാൻഡ് സ്ഥാപിച്ചു കൊണ്ട് വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തിലുള്ള കലാകാരൻ മാർക്ക് പ്രാധാന്യം നൽകി അവസരം നൽകുന്നു.
പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിന് കലാ രംഗത്ത് പ്രോത്സാഹനം നൽകാൻ വേണ്ടി എത്സാ മീഡിയ ട്രൈബൽ മ്യൂസിക് ബാണ്ടിലൂടെ അവരുടെ ഊരുകളിൽ ചെന്ന് കണ്ടെത്തി പാടിക്കുന്നു.
ഇപ്പോൾ ഗോത്ര വിഭാഗത്തിൽ നിന്ന് 100- പേരെ കണ്ടെത്തി എത്സാ മീഡിയ ,ഗോത്രസംഗീതം പരിചയപെടുത്തി.
എത്സാ മീഡിയ എന്ന മ്യൂസിക് ബാഡ് വഴി അവസരം ലഭിക്കാത്ത കലാകാരൻമാർക്ക് പ്രോത്സാഹനം നൽകുന്നു.
പൊതു വിതരണ വകുപ്പ് ജില്ലാ ഓഫീസ് ജീവനക്കാരനായ ജോർജ് കോര വർഷങ്ങളായി താമസിക്കുന്ന മീനങ്ങാടി യിൽ എത്സാ മീഡിയ സ്റ്റുഡിയോ 2017- ൽ ആരംഭിച്ചു.
എത്സാ മീഡിയയുടെ ആദ്യ ക്രിസ്തീയ ആൽബം ജി. വേണു ഗോപാലിനെ കൊണ്ട് പാടിച്ച് പ്രവർത്തനം തുടങ്ങി.
കിടപ്പ് രോഗികളായ കലാകാരൻമ്മാരുടെ വീട്ടിൽ ചെന്ന് അവരുടെ പാട്ടുകൾ റെക്കോർഡ് ചെയുന്നു, സ്റ്റുഡിയോയിൽ എഡിറ്റ് ചയ്ത് എത്സാ മീഡിയ വഴി പുറത്തിറക്കുന്നു .
ജോർജ് കോരയുടെ ഔട്ട്‌ ഡോർ റെക്കോർഡിങ് ഗ്രൂപ്പിൽ ക്യാമറാമാനായി സർക്കാർ ഉദ്യോഗസ്ഥത നായ ശിവ പ്രസാദും, പുൽപ്പള്ളി പഴശ്ശി രാജ കോളേജ് ബി ബി. എ വിദ്യാർത്ഥിയും, ഗായകനുമായ മകൻ നിശ്ചിതും ഒപ്പമുണ്ട്.
,,നിൻ സ്നേഹത്താൽ,, എന്ന ക്രിസ്തീയ ആൽബം രചിച്ച ഭാര്യ ര ശ്മിയും, സി. എ വിദ്യാർത്ഥിനിയായ മകൾ നിരീക്ഷയും ജോർജ് കോരക്ക് പ്രോത്സാഹനം നൽകുന്നു.
എത്സാ മീഡിയ വഴി 500- ൽ അധികം പാട്ടുകൾ ഇന്ന് പുറത്തിറക്കിയി ട്ടുണ്ട്.അരവിന്ദൻ നെല്ലുവാലി സംവിധാനം ചെയ്ത മയിൽ എന്ന സിനിമക്ക് വേണ്ടി 
ടൈറ്റിൽ ഗാനം എഴുതി റെക്കോർഡിങ്ങും പൂർത്തിയാക്കിയിട്ടുണ്ട്.
സ്വന്തമായി ഗാനങ്ങൾ രചിച്ച് , മ്യൂസിക് നൽകി ജോർജ് കോരയും, അനേകർക്ക് അവസരങ്ങൾ നൽകി എത്സാ മീഡിയയും പ്രയാണം തുടരുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *