March 28, 2024

ക്യാൻസർ രോഗത്താൽ വലയുന്ന യുവതി സുമനസ്സുകളുടെ കനിവ് തേടുന്നു

0
Img 20220810 Wa00282.jpg
പുൽപ്പള്ളി : പുൽപ്പള്ളി, പട്ടാണി കൂപ്പ് സ്വദേശിയാണ് നസീന ( ഖയറുന്നീസ ).
മിടുപ്പെല്ലിന് ക്യാൻസർ ബാധിച്ച് ആറ് മാസത്തോളമായി ഒരേ കിടപ്പിലാണ്. കൂലി പണിക്കാരനായ പുൽപ്പള്ളി സ്വദേശി ഷാനവാസാണ് നസീനയെ വിവാഹം കഴിച്ചത് . കൂലി പണിയെടുത്ത് ഷാനവാസ് സ്വന്തമായി ഭൂമി വാങ്ങി ഷീറ്റ് കൊണ്ട് മറച്ച് ഷെഡ് വെച്ചു.ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോരുമ്പോഴാണ് നസീനക്ക് സ്തനാർബുദം ബാധിച്ചത്.അങ്ങനെ അവരുടെ ജീവിതത്തിന്റെ താളം തെറ്റി. ഷാനവാസ്‌ തന്റെ കുഞ്ഞിനെ വൃദ്ധമാതാപിതാക്കളെ ഏൽപ്പിച്ച് നസീനയുടെ കീമോ , റേഡിയേഷൻ , സർജറി പോലുള്ള ചികിത്സയുമായി ബന്ധപെട്ട് രാപ്പകൽ കൂടെ നിന്നു .അവസാനം ചികിത്സ ഫലം കണ്ടു. ബ്രെസ്റ്റ് റിമൂവ് ചെയ്തെങ്കിലും ക്യാൻസർ ഭേദമായി.
ജീവിതത്തിൽ വീണ്ടും പ്രകാശം കണ്ട് തുടങ്ങിയപ്പോഴാണ് മിടുപ്പെല്ലിന് നസീനയ്ക്ക് വീണ്ടും ക്യാൻസർ ബാധിച്ച് കിടപ്പിലായത്.
വീണ്ടും ഷാനവാസ്‌ നസീനയുടെ ചികിത്സയുമായി ക്യാൻസർ വാർഡുകൾ കയറിയിറങ്ങാൻ തുടങ്ങി.സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ഷാനവാസിന് ഒരു മാസം നസീനക്ക് മരുന്നിന് വേണ്ട തുക 57000 ( അൻപത്തി ഏഴായിരം ) രൂപ യാണ്.മറ്റ് ചിലവുകൾ വേറെയും.രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആദിലിനെ ശ്രദ്ധിക്കാനോ വീട്ടിൽ ഇരുത്തി പഠിപ്പിക്കാനും ആരുമില്ല.നസീനയെയും വൃദ്ധ മാതാപിതാക്കളെയും തനിച്ചാക്കി കൂലി പണിക്ക് പോകാനും ഷാനവാസിന് കഴിയുന്നില്ല.
ഈ അവസ്ഥയിൽ ഷാനവാസും, കുടുംബവും സുമനസ്സുകളുടെ സഹായം തേടുന്നു.
ഗൂഗിൾ പേ നമ്പർ – 9496791136.
അക്കൗണ്ട് നമ്പർ :
NASEENA K E.
A/ C No. 0260053000032496
SOUTH INDIAN BANK PULPALLY.
IFSC. SIBL0000260
മൊബൈൽ നമ്പർ ഷാനവാസ് : 7306347583.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *