November 8, 2026

നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

0
IMG-20220811-WA00432.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ മുടക്കിയാണ് കമ്പ്യൂട്ടർ ലാബ് നവീകരിച്ചത്. സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട് ടി.എം. ഷമീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ടി.എസ്. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ശോഭന സുകു, പ്രിൻസിപ്പാൾ കെ.എസ്. സതി, മാനേജർ അഡ്വ.പി.സി. ചിത്ര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോളി നരിതൂക്കിൽ,ജി.ബിന്ദു, രാധിക മോഹൻ ,കെ. സിന്ധു , ഷിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *