November 8, 2026

കാട്ടാന ആക്രമണം : കർണാടകയിൽ മുട്ടിൽ സ്വദേശിയെ ആക്രമിച്ച്‌ കൊന്നു

0
IMG_20220812_111615.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എച്ച്.ഡി കോട്ട: കര്‍ണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തില്‍  മുട്ടില്‍ സ്വദേശിയായ തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊന്നു. മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എച്ച്.ഡി കോട്ട എടയാളയില്‍ വെച്ചാണ് സംഭവം. ഇഞ്ചി തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബാലന്റെ തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു. സഹ തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും തൊഴിലാളികളും  റോഡ് ഉപരോധിക്കുകയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *