July 17, 2026

ആസാദി കാ അമൃദ് മഹോത്സവ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

0
IMG-20220814-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതല്‍ 15 വരെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ദേശീയ പതാകയുടെ പ്രദര്‍ശനം നിര്‍വ്വഹിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ ഭരണ സമിതികളിലെ മെമ്പര്‍മാരെ ചടങ്ങില്‍ ആദരിച്ചു. 75-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും മെമ്പര്‍മാരെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം എ.എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി. വിജോള്‍, പി. കല്യാണി, ജോയ്സി ഷാജു, മെമ്പര്‍മാരായ പി ചന്ദ്രന്‍, ഇന്ദിര പ്രേമചന്ദ്രന്‍, സല്‍മ മോയി, രമ്യ താരേഷ്, വി. ബാലന്‍, ബി.എം വിമല, അബ്ദുള്‍ അസീസ്, മുന്‍ ഭരണസമിതി അംഗങ്ങളായ എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.സി. സെബാസ്റ്റ്യന്‍, എന്‍.എം ആന്റണി, കാതറിന്‍ ടീച്ചര്‍, കെ.സി ആലി, തങ്കമ്മ യേശുദാസ്, ടി. മൊയ്തു, വനിത ക്ഷേമ ഓഫീസര്‍ എ.വി രോഷ്നി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *