September 20, 2026

പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധർണ്ണയും സംഘടിപ്പിച്ചു

0
IMG-20220814-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :ലൈഫ് ഭവന പദ്ധതിയിലെ തട്ടിപ്പ് അവസാനിപ്പിക്കുക, കാട്ടാന ശല്യത്തിന് അടിയന്തര പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും വികസന മുരടിപ്പില്‍ പ്രതിഷേധിച്ചും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പൊഴുതന ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധർണയും സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പോള്‍സണ്‍ കുവ്വക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം ജോസ് അധ്യക്ഷത വഹിച്ചു. ജെ.ജെ ജോൺ , സുനീഷ് തോമസ്, സുലൈമാന്‍ നാണത്ത്, ഷുക്കൂര്‍ പാലാശ്ശേരി, ശശി അച്ചുര്‍, സുധ അനില്‍ എന്നിവർ സംസാരിച്ചു. മലായി ശിഹാബ്, ലാലു സുഗന്ധഗിരി, ഗീത.കെ, സലിം പൊഴുതന, സിബി ചാക്കോ, ജംഷീര്‍ കുഞ്ഞാവ, ജോണ്‍സണ്‍ വേങ്ങത്തോട്, ബാബു ഹെന്‍ട്രി, ഗോപകുമാര്‍ എന്നിവർ നേതൃത്വവും നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *