August 7, 2026

ഹരിത കർമ്മസേന ശുചിത്വ കേരളത്തിന് ചുക്കാൻ പിടിക്കുന്ന ചാമ്പ്യൻമാർ

0
IMG-20220814-WA01222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ശുചിത്വ കേരളത്തിന് ചുക്കാൻ പിടിക്കുന്ന ചാമ്പ്യൻമാരാണ് ഹരിത കർമ്മസേനയെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കർമ്മസേന ഫലപ്രദമായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ വരണമെന്നും അവർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഗൗരവമുള്ളതും വേഗത്തിൽ പരിഹരിക്കേണ്ടതായിട്ടുള്ളതുമായ വിഷയമാണ് ദ്രവ – ഖര മാലിന്യ സംസ്കരണം. പൂർണ്ണമായും മാലിന്യമുക്തമായ കേരളത്തിലെ ആദ്യത്തെ ജില്ലയാകാനുള്ള സാധ്യത വയനാടിനുണ്ട്. ആ ലക്ഷ്യം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുമിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *