June 26, 2026

ബത്തേരിയിൽ അടച്ചിട്ട വീട്ടിലെ കവർച്ച; ഉത്സവ കച്ചവടക്കാരൻ ബുള്ളറ്റ് സാലു അറസ്റ്റിൽ

0
IMG-20220814-WA01272.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും 90 പവനും, 40000 രൂപയും കവര്‍ന്ന സംഭവത്തിലെ പ്രതിയെ പിടികൂടി. ഉത്സവ പറമ്പുകളിൽ കച്ചവടം നടത്തുകയും ആളില്ലാത്ത വീട്ടിൽ കവർച്ച പതിവാക്കിയ 
കോഴിക്കോട് മുണ്ടിക്കല്‍ തഴെ തൊട്ടയില്‍ വീട് ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപേരുള്ള മുഹമ്മദ് സാലു (41) ആണ് അറസ്റ്റിലായത്. മന്തണ്ടിക്കുന്ന് ഗ്രിഷമം ഗിവദാസൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
 ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും, ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുള്‍ ഷെരീഫ്, സിഐ കെ ബെന്നി, എസ്.ഐ റോയി, പടിഞ്ഞാറത്തറ എസ്.ഐ ഇ കെ അബൂബക്കറും സംഘവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ പിടികൂടി. ആഗസ്റ്റ് 2 ന് വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ ഇയ്യാള്‍ തമിഴ്‌നാട്ടിലാണ് താമസം. മോഷണശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണമുതലുകള്‍ അവിടെ വില്‍പ്പന നടത്തിയതായാണ് വിവരം. പോലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് പ്രതി വലയിലാകുന്നത്. ഉത്സവ പറമ്പുകളിലും മറ്റും കച്ചവടക്കാരനായി നടക്കുന്ന ഇയ്യാള്‍ ഒറ്റപ്പെട്ട വീടുകളും മറ്റും നോക്കി വെച്ച് കവര്‍ച്ച ചെയ്യുകയാണ് പതിവ്. പ്രതിക്ക് കോഴിക്കോട് ജില്ലയിലും മറ്റും കളവുകേസുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.
 വീട്ടുകാര്‍ പെരിന്തല്‍മണ്ണയിലുള്ള ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട് പൂട്ടിപോയതായിരുന്നു. തുടര്‍ന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നനിലയില്‍ കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബെഡ്‌റൂമുകളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ടന്നും മനസിലായത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *