June 26, 2026

വയനാടിൻ്റെ പോരാളികളെ രാജ്യം എന്നും ഓർക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ

0
IMG_20220815_141413.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രമുഖ പങ്ക് വഹിച്ച വീര കേരള വർമ്മ പഴശ്ശിരാജാവും പടനായകൻ തലക്കൽ ചന്തുവും അടക്കമുള്ള  പോരാളികളെ രാജ്യം എന്നും ഓർമ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.തലക്കൽ ചന്തു സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം  പനമരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിൻ്റെ  75-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, തോമസ് പാറക്കാലായിൽ ,സജേഷ്, ഷാജി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *