June 26, 2026

റോഡിൽ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്ത് കെ. സി. വൈ. എം

0
IMG-20220815-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുല്‍പ്പള്ളി പെരിക്കല്ലൂര്‍ റോഡിലെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടിയ മണ്‍തിട്ടകള്‍ മൂലം ബൈക്ക് യാത്ര ഉള്‍പ്പെടെ അപകടത്തില്‍ പെടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോഡിലെ വെള്ളം കെട്ടി കിടക്കുന്ന ഭാഗങ്ങളിലെ കുഴികള്‍ നികത്തിയും മണ്‍തിട്ടകള്‍ നീക്കം ചെയ്ത് കെ.സി.വൈ.എം പ്രവര്‍ത്തകര്‍. കെ.സി.വൈ.എം മുള്ളന്‍കൊല്ലി യൂണിറ്റിന്റെ ഇരുപതോളം അംഗങ്ങളാണ് മുള്ളന്‍കൊല്ലി ടൗണ്‍ മുതല്‍ വടാനക്കവല വരെ റോഡില്‍ അടിഞ്ഞുകൂടിയ മണ്ണ് വാരി മാറ്റിയത്. മഴക്കാലത്ത് വലിയ വെള്ളകെട്ട് ഉണ്ടാകുന്ന ഈ ഭാഗത്ത് മണല്‍ അടിഞ്ഞുകൂടി റോഡില്‍ വലിയ ഹമ്പുകള്‍ രൂപപ്പെട്ടിരുന്നു. കെ.സി വൈ.എം.പ്രസിഡന്റ അഗസ്റ്റിന്‍ മേമാട്ട്, അരുണ്‍ ഇടത്തും പറമ്പില്‍, ഫാ. നിധിന്‍ ആലക്കാത്തടത്തില്‍, ആന്റണി മങ്കടപ്ര, ഡയോണ എഴുമായില്‍, സി.ടെസ്സിന്‍, ജോഷി പൊട്ടനാട്ട്, അഖില്‍ കോട്ടുവാതുക്കല്‍, എബിന്‍ മുപ്പശ്ശേരി, ഷോബിത്ത്, ഷാനറ്റ്, രോഹിത്ത്, ആര്‍ഷിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *