September 29, 2025

ഫാ. ഷിബു കുറ്റിപറിച്ചേൽ നാളെ റമ്പാൻ സ്ഥാനം സ്വീകരിക്കും

0
IMG-20220816-WA00742.jpg

By ന്യൂസ് വയനാട് ബ്യൂറോ

സിറിയ : യാക്കോബായ സഭയുടെ നിയുക്ത മെത്രാപ്പോലിത്ത സ്ഥാനീയൻ ഫാ. ഷിബു കുറ്റിപറിച്ചേൽ റമ്പാൻ സ്ഥാനം സ്വീകരിക്കും. യാക്കോബായ സഭയുടെ ആസ്ഥാനമായ ദമാസ്ക്കസിൽ നാളെയാണ് ചടങ്ങ്. റമ്പാൻ സ്ഥാനം ലഭിച്ച ശേഷമാണ് മെത്രാപ്പോലിത്ത സ്ഥാനം ലഭിക്കുക.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് സിറിയയിലെ മാറാത്ത് സെദ്നായ മാർ അഫ്രേം ദയറായിൽ വച്ച് റമ്പാൻ സ്ഥാനം നൽകുക.മുസ്ലീം യുവതിക്ക് വൃക്ക നൽകി മാത്യകയായ വ്യക്തിയാണ് ഫാ. ഷിബു .വയനാട് ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തയായി സെപ്തംബർ 14 ന് വാഴിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *