April 24, 2024

കണ്ണഞ്ചിപ്പിച്ച് ഷാഫിക്കയുടെ ഗ്രാമഫോൺ മ്യൂസിയ കാഴ്ചകൾ

0
Img 20220817 Wa00402.jpg
വൈത്തിരി:തളിപ്പുഴയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമഫോൺ മ്യൂസിയത്തിലെ ദൃശ്യങ്ങൾ ആരെയും കണ്ണഞ്ചിപ്പിക്കുന്നതാണ്.വയനാടിന്റെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായ പൂക്കോട് തടകത്തിലേക്ക് തിരിയുന്നതിന്റെ ഭാഗത്ത് നിന്ന് അൽപ്പം കൂടി മുമ്പോട്ട് സഞ്ചരിച്ചാൽ ഇടത് ഭാഗത്തായിട്ടാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കല്ലായി സ്വദേശിയായ കരിമാടത്ത് മുഹമ്മദ്‌ ഷാഫിയെന്ന ഗ്രാമഫോൺ ഷാഫിക്കയുടെ മുപ്പത് വർഷത്തോളമെടുത്തുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ മ്യൂസിയത്തിലെ കൗതുക വസ്തുക്കൾ അലങ്കരിച്ചിരിക്കുന്നത്. 1856 കാലഘട്ടത്തിൽ ഇഗ്ലണ്ടിൽ മ്യൂസിക് കേൾക്കാൻ ഉപയോഗിച്ച സിംഫൺ ഗ്രാമ ഫോൺ മുതൽ 1950 കാലം വരെ ഇറങ്ങിയ പല ഗ്രാമഫോണുകളും ഷാഫിക്കയുടെ ശേഖരത്തിലുണ്ട്. എഡിസന്റ കാലത്തുള്ള കോർഡർ ഗ്രാമഫോൺ, ബോക്സ് ഗ്രാമഫോൺ, ഷൂട്ട്കെയ്സ് ഗ്രാമഫോൺ, സ്പ്രിങ്ങില്ലാത്ത ഗ്രാമഫോൺ, ലോകത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും വലിയ ഗ്രാമഫോണായ മിക്കിഗ്രാമഫോൺ, ഏറ്റവും ചെറിയ ഗ്രാമഫോണായ ജിപ്സി ഗ്രാമഫോൺ തുടങ്ങിയ ശേഖരങ്ങൾ അദ്ദേഹത്തിന്റെ മ്യൂസിയത്തിലുണ്ട്. കൂടാതെ റിക്കാർഡ് പ്ലയർ,വാൾവ് റേഡിയോ, അലാവുദീന്റെ  അത്ഭുത വിളക്കിനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള മാജിക്ക് കാണിക്കുന്ന അലാവുദീന്റെ വിളക്ക് മനോഹരം തന്നെ. പതിനായിരക്കണക്കിന് പാട്ടുകളടങ്ങിയ മുപ്പത്തിനായിരത്തോളം ഡിസ്ക് കളക്ഷൻ, പെടൽ ഹാർമ്മോണിയം, പണ്ടുകാലത്തെ സിനിമാ പ്രൊജക്ടർ, സ്പോട് ടൈപ്പ് റെക്കോർഡിങ് സിസ്റ്റം, ബയോബ്ലി റേഡിയോ എല്ലാം മ്യൂസിയത്തെ അലങ്കരിക്കുന്നു.
 ഈ പറഞ്ഞവയെല്ലാം വെറും കാഴ്ച വസ്തുക്കളായി കണ്ടു പോകാമെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി.എല്ലാം ഷാഫിക്ക തന്നെ പ്രവർത്തിപ്പിച്ചു കാണിച്ചു തരും.180വർഷത്തോളം പഴക്കമുള്ള ഗ്രാമഫോൺ വരെ അദ്ദേഹം പ്രവർത്തിപ്പിക്കുന്നതോടൊപ്പം കേടുവന്നാൽ നന്നാക്കി കൊടുക്കുകയും ചെയ്യും.ഇവിടെ സന്ദർശകർക് ഫീസൊന്നും അദ്ദേഹം വാങ്ങിക്കില്ല.മനസ്‌ നിറഞ്ഞു സന്ദർശകർ മടങ്ങുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന അനുഭൂതിയാണ് അദ്ദേഹത്തിന്റെ സന്തോഷം.സംഭവന പെട്ടി ഇവിടെ ഉണ്ട്.അതിൽ മടങ്ങിപ്പോകുന്ന സന്ദശകർക്ക് ഇഷ്ട്ടമുണ്ടെങ്കിൽ പണമിടാം.75വർഷം മുൻപ് 1947ൽ അന്നത്തെ ആൾ ഇന്ത്യ റേഡിയോ സംപ്രഷണം ചെയ്ത ഗാന്ധിജിയുടെ പ്രസംഗം മാറ്റമൊന്നുമില്ലാതെ റെക്കോർഡ് ചെയ്ത് ഇപ്പോഴും പ്രവർത്തിക്കുന്ന ഡിസ്ക് ഉണ്ട് എന്നതാണ് ഈ മ്യൂസിയത്തിലെ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം . ഇതെല്ലാം പൊന്നു പോലെ സൂക്ഷിക്കുന്നതിൽ അദ്ദേഹം അതീവ തല്പരനാണ്. ഇതെല്ലാം സന്തോഷം കിട്ടുന്ന കാര്യമായിട്ടണ് അദ്ദേഹം ചെയ്യുന്നത്.വയനാടിന്റെ പ്രകൃതി ഭംഗി  ആസ്വതിക്കാൻ വേണ്ടി 
ചുരം കയറുന്ന പലരും ഇവിടം സന്ദർശിച്ച് മണിക്കൂറുകൾ ചിലവാക്കുന്നവരാണ്.കോവിഡിന്റെ പ്രതിസന്ധിയിൽ നിന്ന് അതിജീവനത്തിന്റെ പുതിയ വേരുകൾ തേടുന്നവർ ഇവിടെ വന്ന് ആസ്വദിക്കുമ്പോൾ സങ്കടങ്ങളെല്ലാം ഒലിച്ചുപോയിക്കൊണ്ടാണ് മടങ്ങിപ്പോവുക.അതാണ് ഷാഫിക്കയുടെ സന്തോഷവും. സമൂഹത്തിന് വേണ്ടി ചെയ്യുന്ന ഒരു സേവനമായിട്ടാണ് അദ്ദേഹം ഈ മ്യൂസിയത്തെ കാണുന്നത്.മറിച്ച് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെക്കുന്ന ചില മ്യൂസിയ സൂക്ഷിപ്പുകാരെപ്പോലെയല്ലെന്ന് ഇവിടം സന്ദർശിച്ചവർക്ക് മനസിലാകും.മ്യൂസിയത്തിലെ അതിക സൂക്ഷിപ്പുകളും പണം കൊടുത്ത് വിവിധ ദേശങ്ങളിൻ നിന്ന് അദ്ദേഹം തേടിപ്പിടിച്ചു കൊണ്ടുവന്നതാണെന്നത് കൂടി മനസിലാക്കണം.കഴിഞ്ഞ മാസം കോഴിക്കോട് സാമൂതിരി രാജാവ് ഇവിടം സന്ദർശിച്ചിരുന്നു .
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news