November 8, 2026

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

0
IMG-20220817-WA00432.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വെട്ടി കുറച്ച് ഈ പദ്ധതിയെ തന്നെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മുള്ളൻ കൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് തൊഴിലുറുപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും നടന്നു. മണ്ഡലം പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ എൽ പൗലോസ് ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ :പി ഡി സജി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ, പി കെ ജോസ് പനച്ചിക്കൽ,ഷിനു കച്ചിറ,ശിവരാമൻ പാറക്കുഴി,ജിസ്റ മുനീർ,ഷിജോയ് മാപ്പിളശ്ശേരി എന്നിവർ പ്രസംഗിച്ചു. ജോയി വാഴയിൽ തോമസ് പഴൂക്കാല,ലില്ലി തങ്കച്ചൻ,ജോർജ് എടപ്പാട്ട്,സെബാസ്റ്റ്യൻ ചെറിയമ്പനാട്ട്,സജി താന്നിക്കൽ,സണ്ണി കുളിരേൽ ,ജോമറ്റ് വാദ്യത്ത്, ഷൈജു പഞ്ഞി തോപ്പിൽ,ഇ കെ രഘു മോളി സജി ആക്കാംന്തിരി, പുഷ്പവല്ലി നാരായണൻ,സി.ഡി തങ്കച്ചൻ,ജസ്റ്റിൻ കടുപ്പിൽ,ജെയിംസ് വടക്കേക്കര,സുനിൽ പഴയം പ്ലാത്ത്,അലക്സ് പുന്നലത്ത്,ജോസ് കെ മാത്യു എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *