April 25, 2024

കൃഷിയെ നില നിർത്തുന്ന ഗോത്ര സമൂഹം

0
Img 20220817 Wa00422.jpg
 
റിപ്പോർട്ട്:  സി.ഡി. സുനീഷ്……
കൃഷിയെ ഏത് പ്രതിസന്ധിയിലും നില നിർത്തുന്നതിൽ ഗോത്ര സമൂഹം ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. 
പ്രത്യേകിച്ച് നെൽകൃഷി ചെയ്യുന്നതിൽ കുറിച്യ ,കുറുമ ഗോത്ര സമൂഹങ്ങൾ നൽകുന്ന സംഭാവന വലുതാണ് . പണിയരും നായ്ക്കരും അടിയരും നെൽ കൃഷി പണികളിൽ വൈദഗ്ധ്യം നേടിയവരാണ്.
 പ്രതിസന്ധികളിലും പാരമ്പര്യം തകര്‍ക്കാന്‍ ഇവര്‍ തയ്യാറല്ല. പഴമ, പൈതൃകം, പാരമ്പര്യം, ഒരുമ , ഭക്ഷ്യസുരക്ഷ, കാര്‍ഷിക സംസ്‌കാരം തുടങ്ങി എല്ലാത്തിനും മാതൃകകളാണ് ഗോത്ര സമൂഹ തറവാടുകൾ. 
 തറവാടുകളുടെ കൂട്ടായ്മയില്‍ നടക്കുന്ന കമ്പള നാട്ടിയെന്ന 
പാരമ്പര്യ കൃഷി രീതി 
ഇവർ ഇന്നും തുടർന്ന് പോരുന്നു.
വയലിന്റെ വിസ്തൃതി അനുസരിച്ച് ആളുകളെ ക്രമീകരിച്ചായിരുന്നു ഞാറുനടീല്‍ എന്ന കമ്പള നാട്ടി നടക്കുക.എടത്തന തറവാടിന് ,14 ഏക്കറോളം വയലുണ്ട്
. 400 ഓളം കുടുംബങ്ങള്‍ തറവാട്ടിനു കീഴിലുണ്ട്. അവരുടെയെല്ലാം ഒരാണ്ടിലേക്കുള്ള അരിയുടെ കരുതല്‍ശേഖരം ഇതില്‍ നിന്നാണ് ശേഖരിക്കുക.
പരമ്പരാഗത നെല്‍വിത്തിനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ചവറും ചാണകവും ഉപയോഗിച്ച് വിഷരഹിതമായ കൃഷി രീതിയാണ് അനുവര്‍ത്തിക്കുന്നത്. വെളിയന്റെയും ഗന്ധകശാലയുടെയും മോശമല്ലാത്ത വിളവാണ് ഓരോ വര്‍ഷവും ഇവിടെ നിന്നും ലഭിക്കുന്നത്. വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും ഗോത്ര വിഭാഗങ്ങളിലെ കര്‍ഷകര്‍ ഇത്തരത്തില്‍ നെല്‍ക്കൃഷി നടത്താറുണ്ട് . ഇവരില്‍ പലര്‍ക്കും കൃഷിയോട് അനുബന്ധിച്ച പല ചടങ്ങുകളും ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രളയത്തിന്റെ ഭീഷണിയുണ്ടെങ്കിലും കാലം തെറ്റാതെ കൃഷിയിറക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. ടൂറിസത്തിന് ഭാഗമായി വയനാട്ടിലെത്തുന്ന സഞ്ചാരികളില്‍ പലരും എടത്തന  തറവാടിനെക്കുറിച്ച് പഠിക്കാനെത്താറുണ്ട്. വീര കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ മുന്നണിപ്പോരാളികളായിരുന്നു എടത്തന തറവാട്ടിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട കുറിച്യ സമൂഹം.
ഒരു കർഷക ദിനം കൂടി കടന്ന് പോകുമ്പോൾ ഗോത്ര സമൂഹം നിലനിർത്തുന്ന പരമ്പരാഗത കൃഷി രീതിയെ അരിയാഹാരം കഴിക്കുന്ന എല്ലാവരും ചേർത്ത് നിർത്തുക തന്നെ വേണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *