April 20, 2024

ഉയരം കൂടിയ പർവ്വതത്തിൽ ദേശീയ പതാക ഉയർത്തി ഗ്ലോബ് ട്രക്കേഴ്സ്

0
Img 20220817 Wa00452.jpg

കൽപ്പറ്റ : ഇന്ത്യയുടെ 75 ആം  സ്വാതന്ത്രദിനാഘോഷം പ്രമാണിച്ച് ഗ്ളോബ്ട്രക്കേഴ്സ് ട്രക്കിംഗ് കമ്മ്യുണിറ്റി കര്‍ണാടക സംസ്ഥാനത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോള്‍ പര്‍വതനിരയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തി.
 ഗ്ളോബ് ട്രക്കേഴ്സ് കമ്മ്യുണിററിയില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 14 ആളുകള്‍, അബ്ദുള്‍ സമദ്, സിബി വര്‍ഗ്ഗീസ്, മ‍ഞ്ചുഷ എന്നിവരുടെ നേതൃത്വത്തില്‍ 1748 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊടുമുടിയെ ലക്ഷ്യമാക്കി ട്രക്ക് ചെയ്യുകയും, നാല് മണിക്കൂര്‍ നേരത്തെ ശ്രമത്തിനുശേഷം മുകളില്‍ എത്തി പതാക ഉയര്‍ത്തുകയും ചെയ്തു. രാജ്യത്തിലെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കപെടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും, പര്‍വതങ്ങളും മലകളും മാലിന്യമുക്തമാക്കേണ്ടതിനും ഗ്ളോബ്ട്രക്കേഴ്സ് ക്രിയാത്മക ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. കൊടക് ജില്ലയിലെ കക്കാബെ എന്ന് സ്ഥലത്താണ് തടിയന്റമോള്‍ പര്‍വ്വതനിര സ്ഥിതിചെയ്യുന്നത്. 13-08-2022 ന് നടത്തിയ ഈ പരിപാടിയി മൂലം അനേകം ആളുകള്‍ക്ക് രാജ്യസ്നേഹം വര്‍ദ്ധിക്കാന്‍ ഇടയുണ്ട് എന്ന് അബ്ദുള്‍ സമദ് കൂട്ടിച്ചേര്‍ത്തു.ജില്ലയിലെ വ്യത്യസ്ത സഞ്ചാരങ്ങളിൽ സജീവമായ ഗ്ലോബ് ട്രക്കേഴ്സ് സ്വാതന്ത്ര്യ ദിനത്തിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *