June 6, 2026

കൃഷി പാഠം പഠിക്കാൻ അധ്യാപക വിദ്യാർത്ഥികൾ

0
IMG_20220817_173932.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :കൃഷി പാഠം പഠിക്കാൻ അധ്യാപക വിദ്യാർത്ഥികൾ.സി.കെ.രാഘവൻ മെമ്മോറിയൽ ഐ.ടി.ഇ. വിദ്യാർത്ഥികളും  അധ്യാപകരും കർഷക ദിനത്തിൽ യുവ കർഷകൻ കല്ലുവയൽ ബാബുവിന്റെ പാടത്ത് കൃഷിയിറക്കി വിത്തറിയാൻ.
വിളവറിയാൻ എന്ന പേരിൽ വിത്ത് മുളപ്പിച്ച് ഞാറ് നട്ട് കൊയ്യുന്നത് വരെയുള്ള കൃഷി പാഠം പഠിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രിൻസിപ്പാൾ ഷൈൻ പി.ദേവസ്യ പറഞ്ഞു. നാട്ടി ഉത്സവം ഗ്രാമ പഞ്ചായത്ത് അംഗം  സിന്ധു സാബു ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാർത്ഥികൾക്ക് അനുഭാധിഷ്ഠിത പഠനം ലഭിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് മുഖ്യാതിഥി ത്രിദീപ് മാസ്റ്റർ പറഞ്ഞു. കാർഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച യുവ കർഷകൻ ബാബുവിനെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു. ഗിരീഷ് ടി.ടി. ഉജ്ജയ്,  പി.ഡി,വൈഷ്ണവ് , പ്രീത മോൾ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *