November 8, 2026

കൽപറ്റ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.

0
IMG_20220817_181459.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 1921ൽ പ്രവർത്തനമാരംഭിച്ച കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് 100 പ്രവർത്തന വർഷങ്ങൾ പിന്നിട്ടു.
 ശതാബ്ദിയുടെ ഭാഗമായി നഗരസഭയിലെ ഹൈസ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച നഗരസഭയിലെ താമസക്കാരായ മികച്ച ബഹുമുഖ പ്രതിഭക്കുള്ള ശതാബ്ദി എൻഡോവ്മെൻറ് ചടങ്ങിൽ വിതരണം ചെയ്തു.  പ്രത്യേക മേഖലയിൽ സവിശേഷ മികവ് പുലർത്തുന്ന  എല്ലാ വർഷവും നൽകാൻ തീരുമാനിച്ചു. കാർഷിക മേഖലയിലെ നേട്ടങ്ങൾക്ക്   സെന്ററിനറി മെമ്മോറിയൽ ഹോണർ പുരസ്കാരം നൽകി ആദരിച്ചു.
ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തിൽ  സഹകരണ ക്ഷേമ ബോർഡ് വൈസ്ചെയർമാൻ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മികച്ച വില നൽകിയും ഇടത്തട്ട് ഒഴിവാക്കിയും കാർഷികോൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച് വിപണനം നടത്തുന്നതിനായി ഒരുകോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന മൾട്ടി സർവീസ് സെന്ററിന്റെ പ്രഖ്യാപനവും നിർമ്മാണ ഉദ്ഘാടനവും കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ നിർവഹിച്ചു.  സ്വാഗതസംഘം ചെയർമാൻ  കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.  ബാങ്കിലെ മുതിർന്ന അംഗത്തെയും മുതിർന്ന ഇടപാടുകാരനെയും ചടങ്ങിൽ ആദരിച്ചു. .
ബാങ്ക് പ്രസിഡണ്ട്  ടി.സുരേഷ് ചന്ദ്രൻ ,
 ബാങ്ക്   വൈസ് പ്രസിഡണ്ട് ഇ.കെ.ബിജുജൻ, ബാങ്ക്  ഡയറക്ടർ പി.പി.അനിത ടീച്ചർ, സെക്രട്ടറി എം.പി. സ ജോൺ ,അബു സലീം തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ  കൽപ്പറ്റ ടൗണിൽ ശതാബ്ദി സമാപന വിളംബര ജാഥ നടത്തിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *