November 8, 2026

ജോത്സന ക്രിസ്റ്റി ജോസിനെ എം.എല്‍.എ സിദ്ധിഖ് സന്ദര്‍ശിച്ചു

0
IMG_20220817_204311.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ലണ്ടനില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ  ജോത്സന ക്രിസ്റ്റി ജോസിനെ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്യ്തു. നിലവില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സായി സെന്ററില്‍ പരിശീലകയും, ഫെന്‍സിങ്ങ് ഇന്ത്യന്‍ ടീം അംഗവുമായ ജ്യോത്സന ക്രിസ്റ്റി ജോസ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ജോലി ചെയ്യുകയാണ്. ഫെന്‍സിങ്ങ് അത്രക്ക് പ്രചാരമില്ലാത്ത വയനാട്ടില്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് പരിശീലനം നേടിയത്. ജ്യോത്സനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാം പിന്തുണയും സഹായവും ഉണ്ടാകുമെന്ന് എം.എല്‍.എ സന്ദര്‍ശന വേളയില്‍ പറഞ്ഞു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ദേവ്, വാര്‍ഡ് മെമ്പര്‍ സിന്ധു, ചന്ദ്രന്‍, സുരേഷ് ബാബു, ബെന്നി, കെ.പി വില്‍സണ്‍, എം.സി രാജു, ഗോകുല്‍ദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *