March 29, 2024

ബാലശാസ്ത്രോത്സവം ആരംഭിച്ചു

0
Img 20220818 101618.jpg
ബത്തേരി:വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണ വളർത്തുന്നതിനും സ്വയം പഠനശേഷിയും വായനാശീലവും വികസിപ്പിക്കുന്നതിനുമായി സോഷ്യൽ ആക്ഷൻ ഗ്രൂപ്പ്-ശാസ്ത്ര നടത്തിവരുന്ന പി.ടി.ബി.സ്മാരക ദേശീയ ബാലശാസ്ത്രോത്സവും ആരംഭിച്ചു.ആരോടും ചോദിക്കാം ഏതു പുസ്തകവും വായിക്കാം എന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത. യു.പി., ഹൈസ്കൂൾ, പ്രവാസി, മലയാളം മിഷൻ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ബാലശാസ്ത്രോത്സവത്തിന്റെ ചോദ്യപേപ്പറുകൾ  www.ptbsmarakatrust.blogspot.com ൽ നിന്നും എടുക്കാവുന്നതാണ്. ഒരു മാസമാണ് പരീക്ഷാകാലാവധി. പങ്കെടുക്കുന്ന വിദ്യാർത്ഥികളോ സ്കൂൾ അധ്യാപകരോ  9847865303 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കോ. ഓർഡിനേറ്റർ ടി.ഐ.ജയിംസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *