March 29, 2024

നെല്ലറയുടെ കലവറയായിരുന്ന പുൽപ്പള്ളിയുടെ സ്ഥാനം മാഞ്ഞ് പോകുന്നു

0
Img 20220818 Wa00252.jpg
റിപ്പോർട്ട് : ദീപാ ഷാജി പുൽപ്പള്ളി……

പുൽപ്പള്ളി : നെല്ലിൻ്റെ കലവറയായിരുന്ന പുൽപ്പള്ളിയിൽ 2022- നെൽ കൃഷിക്ക് മങ്ങലേറ്റ് ആ നെൽ സമൃദ്ധി കാലം മൺമറയുന്നു.
കുടിയേറ്റ ജനത ഏറ്റവും കൂടുതൽ തിങ്ങി പാർക്കുന്ന പുൽപ്പള്ളി നൂറ്റാണ്ടുകളായി നെല്ലിന്റെ കലവറയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷം കൊറോണ മഹാ മാരി യുടെ കൈപിടിയിൽ ലോകം അമർന്നപ്പോളും, പുൽപ്പള്ളിയിലെ നെൽ കർഷകർ ഭക്ഷ്യ സുരക്ഷയിൽ നൂറു ശതമാനം വിജയം നേടിയിരുന്നു.
 കോവിഡിന്റെ അതിപ്രസരം മൂലം വിദേശ രാജ്യങ്ങളിലേക്ക് തിരിച്ചു പോകാൻ കഴിയാതെ വന്ന ജോലിക്കാരും  ജോലി നഷ്ടമായവരും നെൽ കൃഷി വ്യാപകമായി ചെയ്ത വർഷമായിരുന്നു 2021.
 കുടുംബശ്രീ യൂണിറ്റുകൾ, ജെ.എൽ.ജി ഗ്രൂപ്പുകൾ,അയൽക്കൂട്ടങ്ങൾ, യുവജന കൂട്ടായ്മകകളെല്ലാം വയൽ കൃഷി പാട്ടത്തിന് പോലും ചെയ്തിരുന്ന വർഷമാണ് കടന്ന് പോയത് .
2022- ൽ സ്ഥിതി മാറി നൂറിൽ, ഇരുപത്തിയഞ്ച് ശതമാനം വയലിൽ മാത്രമാണ് കൃഷി യിറക്കിയിരിക്കുന്നത്.
പുൽപ്പള്ളി , അലൂർക്കുന്ന്, വേലിയമ്പം, പാക്കം, ദാസനക്കര, കബനിഗിരി, ചേകാടി , ചെറ്റപ്പാലം, 
തൂപ്ര, മുള്ളൻ കൊല്ലി, ആലത്തൂർ,സീതാമൗണ്ട്, കൊളവള്ളി, മരക്കടവ് ഇവിടങ്ങളിലെല്ലാം നെൽ കൃഷി വ്യാപകമായി ചെയ്തിരുന്ന കർഷകർ പോലും ഈ വർഷം കൃഷിയിൽ നിന്നും പിന്മാറിയിരുന്നു.
 വലിച്ചൂരി, പവിഴം, കാർത്തിക, ജ്യോതി, മട്ട ത്രിവേണി, കനകം, കാഞ്ചന, ഗന്ധകശാല, മഷൂരി, ഭാരതി, പവിഴം, ആരതി, ജയ, കൈരളി, അന്നപൂർണ, ഭാരതി, ജയ, ശബരി എന്നീ അങ്ങനെ നിരവധി നെൽവിത്തുകളാൽ ഭഷ്യ സമ്പുഷ്ടമായ വയലുകളാണ് കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുന്നത്.
 നെൽകൃഷിയിൽ ചിലവ് ഏറിയതും, നെല്ലിനും പുല്ലിനും വില ഉണ്ടെങ്കിൽ പോലും മുടക്കുമുതൽ മാത്രം തിരിച്ചു കിട്ടുന്ന അവസ്ഥയും, നാട്ടിക്കും – കൊയ്ത്തിനും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമാണ് പുൽപ്പള്ളിയിലെ കർഷകരെ നെൽകൃഷിയിൽ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ഇവിടെ ഞാറ് പറിക്കലും, നാട്ടിയും നടക്കുന്ന സമയത്ത് തൊഴിലുറപ്പ് പണിക്ക് പോകുന്നു തൊഴിലാളികൾ. അതും തോട് വൃത്തിയാക്കുന്നതും, തീറ്റ പുൽ നടീൽ പോലുള്ള തൊഴിലുറപ്പ് പണികളാണ് ഇപ്പോൾ നടക്കുന്നത്. ഈ പണികൾ വയൽ കൃഷി നടക്കുന്നിടത്തേക്ക് തൊഴിലാളികളെ കൊണ്ട് എടുപ്പിക്കുകയാണെങ്കിൽ നെൽ കർഷകർക്ക് ഇത് ഏറെ ആശ്വാസമായിരുന്നു എന്ന് കർഷകർ ഒന്നാകെ അഭിപ്രായപ്പെടുന്നു.
ഒരേക്കറിൽ അമ്പത്തിനായിരം രൂപ നെൽ കൃഷിക്ക് കർഷകന് ചിലവ് വരുന്നു. ചിലവില്ലാതെ 450- രൂപ സ്ത്രീ തൊഴിലാളികൾക്കും, 600- രൂപ പുരുഷ തൊഴിലാളികളും മേടിക്കുന്നു. നട്ട് കഴിഞ്ഞുള്ള ജല ദൗർ ലഭ്യം, രോഗ ബാധകൾ, വന്യ മൃഗ ശല്യത്തിന്റെ അക്രമണം എല്ലാം കൊയ്തെടുക്കും വരെ മറികടക്കണ്ടത് കർഷകന് മുന്നിലെ വെല്ലു വിളികളാണ്.
കൊയ്ത്തു കഴിഞ്ഞ് നെല്ലും, പുല്ലും വിറ്റ് ചിലപ്പോൾ മാത്രമാണ് മുടക്ക് മുതൽ കർഷകർക്ക് ലഭിക്കുന്നു ള്ളൂ.
ഈ അവസ്ഥയിൽ പുൽപ്പള്ളി മേഖലയിലെ വയലുകൾ അധികവും കൃഷി എടുക്കാതെ കർഷകർ ഇട്ടിരിക്കുക യാണ്. ഇത് അടുത്ത വർഷത്തെ ഭക്ഷ്യ സുരക്ഷ യെ തന്നെ കാര്യമായി ബാധിക്കുന്ന തലത്തിലൊട്ടാണ് പോകുന്നത്.
വയൽ കൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാൽ ഇതിന് ഏറെ കുറെ പരിഹാരമാ കുമെന്ന് പുൽപ്പള്ളി യിലെ പരമ്പരാഗത നെൽ കർഷകർ അഭിപ്രായപ്പെടുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *