October 11, 2026

വയനാട്‌ ബൈക്കേഴ്സ്‌ ചലഞ്ച്‌ 21 ന്‌

0
IMG_20220818_145554.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്‌  ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ബൈക്കേഴ്സ് ക്ലബ്‌  ദക്ഷിണേന്ത്യയിലെ പ്രമുഖ സൈക്കിൾ റൈഡേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് വയനാട് ബൈസിക്കിൾ ചലഞ്ച് നടത്തുകയാണ്‌.
യു എൻ പ്രഖ്യാപിച്ച അന്തർദ്ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ചാണ്‌ മത്സരം വയനാട്ടിൽ സംഘടിപ്പിക്കുന്നത്‌‌.ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റും സൈക്കിൾ അസോസിയേഷനും വയനാട്‌ പ്രസ്സ്‌ ക്ലബ്ബും പരിപാടിയിൽ സഹകരിക്കുന്നു.
വയനാടിന്റെ കവാടമായ ലക്കിടിയിൽ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചേമ്പ്ര മലനിരയിലേക്കാണ്‌ ബൈസൈക്കിൾ ചലഞ്ച്‌ നടക്കുക. മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക്‌ ലോക ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചലഞ്ച്‌ സംഘടിപ്പിക്കുന്നത്‌‌.സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദേശത്ത്‌ നൂറുകണക്കിന്‌ പേർ പങ്കെടുക്കുന്ന വിപുലമായ മത്സരമാണ്‌ സംഘാടകർ ലക്ഷ്യമാക്കുന്നത്‌. എം ടി ബി,റോഡ്‌ സൈക്കിൾ വിഭാഗങ്ങളിലായും കുട്ടികൾക്കുമായും പ്രത്യേകം മത്സരങ്ങൾ നടക്കും.
ആകർഷകമായ സമ്മാന തുകയും മെഡലും സർട്ടിഫിക്കറ്റും വിവിധ കാറ്റഗറികളിലായി നടത്തുന്ന മത്സര വിജയികൾക്ക് നൽകും.
വാർത്താ സമ്മേളനത്തിൽ ഡോ.മുഹമ്മദ് സാജിദ്, സുധീഷ് സി.പി, ഷൈജൽ കുന്നത്ത്, ഗിരീഷ് എ.എസ് എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *