June 6, 2026

വയനാട് ബൈക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 21ന് ബൈസിക്കിള്‍ ചലഞ്ച് സംഘടിപ്പിക്കുന്നു

0
IMG-20220818-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വയനാട് ബൈക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 21നു ബൈസിക്കിള്‍ ചലഞ്ച് നടത്തും. ലക്കിടിയില്‍നിന്നു 27 കിലോമീറ്റര്‍ അകലെ ചെമ്പ്ര മലയടിവാരത്തേക്കാണ് ചലഞ്ച്. എംടിബി, റോഡ് വിഭാഗങ്ങളില്‍ രാവിലെ ആറിനു ആരംഭിക്കുന്ന ചലഞ്ചില്‍ നൂറിലധികം റൈഡേഴ്‌സ് പങ്കെടുക്കും. ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് ഫഌഗ് ഓഫ് ചെയ്യും.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് പ്രസ്‌ക്ലബ്, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചലഞ്ച് നടത്തുക. യുഎന്‍ പ്രഖ്യാപിച്ച അന്തര്‍ദേശീയ സുസ്ഥിര പര്‍വത വികസന വര്‍ഷത്തോടനുബന്ധിച്ചാണ് മത്സരം ജില്ലയില്‍ സംഘടിപ്പിക്കുന്നത്. മലയോര സൈക്കിള്‍ സവാരിയുടെ സാധ്യതകളിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കുകയെന്ന ലക്ഷ്യവും ചലഞ്ചിനുണ്ട്. വനിതകള്‍, കുട്ടികള്‍ എന്നിവര്‍ക്കു പ്രത്യേകം മത്സരം ഉണ്ടാകും. ചെമ്പ്ര മലയടിവാരത്ത് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കു മെഡലും സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസ്  നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *