August 6, 2026

മദ്യലഹരിയിൽ ബന്ധുക്കളായ രണ്ട് പേർ കയ്യാങ്കളി: മധ്യവയസ്കൻ മരിച്ചു

0
IMG-20220818-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:കാട്ടിക്കുളം ചേലൂർ കൂപ്പ് കോളനിയിൽ മദ്യലഹരിയിൽ ബന്ധുക്കളായ രണ്ട് പേർ തമ്മിൽ കയ്യാങ്കളി. തലയ്ക്ക് ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. കാളൻ്റെ മകൻ മണി (52) യാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ സഹോദരി പുത്രനായ രാജ്മോഹനുമായി നടന്ന വാക്ക് തർക്കത്തിനും കയ്യാങ്കളിക്കുമിടെ മണി തലയടിച്ച് നിലത്ത് വീണതായാണ് പ്രാഥമിക വിവരം. തുടർന്ന് ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി പോലീസ് അന്വേഷണമാരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *