October 12, 2026

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം

0
IMG-20220818-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. വയനാട് ജില്ലാ കളക്ടർ എ. ഗീതയുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്.
ജില്ലാ കളക്ടർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ സൈബർപോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ സൈബർ പോലീസിൽ പരാതി നൽകണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താൻ കഴിയൂവെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. കളക്ടറുടെ പേരിൽ പണം ചോദിച്ച് നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *