October 12, 2026

രാഹൂൽ ഗാന്ധി എം.പി. ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം : നാല് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിലായി

0
IMG-20220819-WA00642.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ : വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിലായി. ഏറെ നേരഞ്ഞെ ചേദ്യം ചെയ്യലിന് ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഹുൽ ഗാന്ധി എംപിയുടെ പി എ കെ ആർ രതീഷ്‌ കുമാർ , ഓഫീസ് ജീവനക്കാരൻ എസ്‌ ആർ രാഹുൽ, വി നൗഷാദ്‌, കെ എ മുജീബ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പൊലീസ്‌ നോട്ടീസ്‌ നൽകിയശേഷം ഒളിവിൽപോയ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ ഒടുവിൽ പിടിയിലായത്‌. ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി അഞ്ചുപേർക്കാണ്‌ നോട്ടീസ്‌ നൽകിയത്‌. എന്നാൽ ഹാജരാകാതെ എല്ലാവരും ഒളിവിൽപോയി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. 
ബഫർസോൺ വിഷയത്തിൽ  എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിന്റെ മറവിലാണ്‌ കോൺഗ്രസുകാർ ഗാന്ധി ചിത്രം തകർത്തത്‌. കുറ്റം എസ്‌എഫ്‌ഐക്കുമേൽ ആരോപിക്കപ്പെട്ടിരുന്നു.എന്നാൽ വിദ്യാർഥി മാർച്ചിനുശേഷവും ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നതായി സി.പി. എം പ്രവർത്തകർ ആരോപിച്ചത് വലിയ രാഷ്ടീയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *