June 6, 2026

പശുകിടാവിനെ വന്യമൃഗം കൊന്നു :പ്രതിഷേധവുമായി നാട്ടുകാർ

0
IMG-20220819-WA01142.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈലമ്പാടി: മൈലമ്പാടി മണ്ടകവയല്‍ ആവയല്‍ ഗോവിന്ദന്റെ പശുക്കിടാവിനെയാണ് വന്യമൃഗം കൊന്നത്. നിരന്തരം കടുവകളുടെ സാന്നിധ്യമുള്ള പ്രദേശമാണിതെന്നും, കടുവയാണ് പശുക്കിടാവിനെ കൊന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പശുവിന്റെ ജഢവുമായി നാട്ടുകാര്‍ ഒരു മണിക്കൂറോളം റോഡുപരോധിച്ചു. ബീനാച്ചി – പനമരം റോഡില്‍ സിസി ഭാഗത്താണ് ഉപരോധിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതില്‍ പ്രദേശത്ത് ആറ് ക്യാമറകള്‍ സ്ഥാപിക്കുമെന്നും, ചത്ത പശുക്കിടാവിന്റെ ഉടമസ്ഥന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുമെന്നു മുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു. വനം വകുപ്പ് സ്ഥാപിക്കുന്ന ആറ് ക്യാമറകളില്‍ ഏതിലെങ്കിലും കടുവയുടെ ദൃശ്യം പതിഞ്ഞാല്‍ അതിനനുസരിച്ച് കൂടുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *