August 6, 2026

അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG-20220819-WA01062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകർത്ത കേസ്സിൽ നടന്ന അറസ്റ്റ് ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവുമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമായി മാത്രമേ ഈ സംഭവത്തെ കാണാൻ കഴിയുകയുള്ളു. സത്യസന്ധവും ആധികാരികവുമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം. 
എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കിയതിൽ ശക്തമായി അപലപിക്കുന്നതായി അധ്യക്ഷത വഹിച്ചു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു. കെ.ടി ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, വി.ആർ.ജയപ്രകാശ്, ഇ.എസ്.ബെന്നി, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം.എ.ബൈജു, കെ.ഇ.ഷീജാമോൾ, കെ.വി. ബിന്ദുലേഖ, എം.നസീമ, ഇ.വി ജയൻ, വി.ജി.ജഗദൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *