November 8, 2026

ആനവണ്ടിയിൽ ഉറങ്ങാം വനസവാരിയും നടത്താം

0
IMG-20220820-WA00142.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :വയനാട് സുൽത്താൻ ബത്തേരിയിൽ കെ.എസ്. ആർ.ടി.സി. യുടെ സ്ലീപ്പർ ബസ്സിൽ ഉറങ്ങാം വന സവാരിയും നടത്താം.
ബത്തേരി ഡിപ്പോയിൽ നിന്നും പുതിയതായി തുടങ്ങിയ ജങ്കിൾ സഫാരിയുടെ ഭാഗമായിട്ടാണ് കുറഞ്ഞ ചിലവിനുള്ള ഈ സൗകര്യം
ഒരുക്കിയിരിക്കുന്നത്.
അടുത്ത ആഴ്ച മുതൽ ജങ്കിൾ ബുക്ക്‌ ചെയ്യാൻ കഴിയും. രണ്ട് സഫാരിയാണ് ഒരു ദിവസം ഉണ്ടാവുക. ഡേ സഫാരിയും നൈറ്റ് സഫാരിയും. ഡേ സഫാരി രാവിലെ 5.30 നും നൈറ്റ് സഫാരി വൈകുന്നേരം 6. 30 നും ബത്തേരി ഡിപ്പോയിൽനിന്നും തുടങ്ങും. ബത്തേരി – പുൽപ്പള്ളി -ഇരുളം -ബത്തേരി- വടക്കനാട്- വള്ളുവടി- മുലങ്കാവ്- മുത്തങ്ങ- പൊൻകുഴി വഴി ബോർഡർ വരെ പോയ്‌ തിരിച്ചു വരുന്നു, ഇതാണ് സഫാരിയുടെ റൂട്ട്. രാത്രി യാത്ര കഴിഞ്ഞു വരുന്നവർക്ക് ഡിപ്പോയിലെ സ്ലീപ്പർ ബസിൽ കുറഞ്ഞ ചിലവിൽ താമസിക്കാൻ കഴിയും.
രണ്ട് ബസിലായി 32 ഡോർമിറ്ററി ബെഡും, ഒരു ബസിൽ രണ്ട് ഫാമിലി റൂമും ആണ് ഉള്ളത് . ഡോർമിറ്ററി ഒരാൾക്ക് 160 രൂപയും ഫാമിലി റൂമിനു 890 രൂപയുമാണ് ചാർജ് വരുന്നത്.സഫാരിയുടെ ചാർജ് നിശ്ചയിച്ചിട്ടില്ല. 
സഫാരിയും സ്റ്റേയും ബുക്ക്‌ ചെയ്യാൻ : 9895 937 213 
അന്വേഷണങ്ങൾക്ക് : 9847 214 460.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *